കുവൈത്തിൽ രാജ്യത്തെ ഇന്റർനെറ്റ് സേവനങ്ങൾ സാധാരണ നിലയിലേക്ക്. സമുദ്രാന്തർ ഭാഗത്തുകൂടിയുള്ള കേബിൾ തകരാറിനെത്തുടർന്ന് തടസ്സപ്പെട്ട സേവനങ്ങൾ പുനസ്ഥാപിച്ചു. ബുധനാഴ്ചയാണ് കുവൈത്തിനെ സൗദി അറേബ്യയിലെ അൽ ഖോബാറുമായി ബന്ധിപ്പിക്കുന്ന കുവൈത്ത് ടെറിട്ടോറിയൽ ജലത്തിന് പുറത്തുള്ള ഭാഗത്തെ ഫൈബർ കേബിൾ (ഫാൽക്കൺ) തകരാർ റിപ്പോർട്ട് ചെയ്തത്. ഇത് രാജ്യത്താകമാനം ഇന്റർനെറ്റ് സേവനങ്ങളെ ബാധിച്ചിരുന്നു. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട സിട്ര പ്രശ്നപരിഹാരത്തിനായി ശ്രമം ആരംഭിച്ചു. എമർജൻസി പ്ലാൻ സജീവമാക്കി ബദൽ കേബിളുകളിലേക്ക് ഇൻറർനെറ്റ് ട്രാഫിക് മാറ്റിയതായി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyh