മേഖലയിലെ പ്രക്ഷുബ്ധമായ സാഹചര്യത്തെ തുടർന്ന് എല്ലാ കുവൈത്ത് വിമാനങ്ങളുടെയും റൂട്ടുകളിൽ മാറ്റം വരുത്തിയെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.റൂട്ടുകളിലെ മാറ്റം കാരണം ചില വിമാനങ്ങൾ കുവൈത്തിൽ വൈകിയെത്തുമെന്ന് എവിയേഷൻ സേഫ്റ്റി ആൻഡ് എയർ ട്രൻസ്‌പോർട്ട് അഫേഴ്‌സ് ആക്ടിങ് ഡപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുല്ല അൽ രാജ്ഹി വ്യക്തമാക്കി. എല്ലാ കുവൈത്ത് വിമാനങ്ങളും സുരക്ഷിതമാണ്. കുവൈറ്റിലേക്കും മറ്റ് വിമാനത്താവളങ്ങളിലേക്കും സുരക്ഷിതമായ രീതിയിൽ വിമാനങ്ങളുടെ വരവ് ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyh