കെ.എസ്.എഫ്.ഇ.യുടെ പ്രവാസി ചിട്ടിയുടെ ഭാഗമായി ആരംഭിക്കുന്ന ഡ്യുവോ പദ്ധതിയുടെ കുവൈത്തിൽ പുറത്തിറക്കി.
പദ്ധതിയുടെ ലോഞ്ചിങ് റിയാദിൽ ധനമന്ത്രി കെ എൻ ബാല ഗോപാൽ നിർവ്വഹിച്ചു.കെ എസ് എഫ് ഇ പ്രവാസി ചിട്ടിയുടെ
വിപുലീകരണം ലക്ഷ്യമിട്ടു കൊണ്ട് നടത്തുന്ന ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കുവൈത്തിൽ എത്തിയത്. കുവൈത്തിലെ പ്രവാസി മലയാളികൾക്ക് വേണ്ടി സംഘടിപ്പിച്ച യോഗത്തിലാണ് പുതിയ പദ്ധതി പുറത്തിറക്കിയത്.പ്രവാസി മലയാളികൾക്ക് ഇരട്ട നേട്ടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
ഒരേ സമയം ചിട്ടിയുടേയും നിക്ഷേപത്തിന്റേയും ആനുകൂല്യങ്ങൾ വരിക്കാർക്ക് ലഭ്യമാക്കുന്നതാണ് ഡ്യൂവോ പദ്ധതി. ഈ പദ്ധതിയിൽ നിക്ഷേപിക്കുന്ന വരിക്കാർക്ക് നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന വരുമാനം വഴി ഭാവിയിലെ മാസ ഗഡു തിരിച്ചടക്കാൻ സാധ്യമാകും .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn