കുവൈത്തിൽ വാർഷിക വരിസംഖ്യ അടച്ചു തീർക്കാത്ത വരിക്കാരുടെ ലാൻഡ് ലൈൻ ഫോൺ ബന്ധം വിച്ഛേദിക്കുമെന്ന് ടെലകമ്മ്യൂണിക്കേഷൻ മന്ത്രാലയം മുന്നറിയിപ്പ് നൽകി. മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റ് വഴിയോ പ്രാദേശിക കേന്ദ്രങ്ങളിൽ നേരിട്ട് എത്തി കെ “നെറ്റ്” വഴിയോ അല്ലെങ്കിൽ സഹൽ പ്രോഗ്രാമിലൂടെയോ കുടിശ്ശിക അടയ്ക്കുന്നതിനുള്ള സൗകര്യം ലഭ്യ മാണെന്നും മന്ത്രാലയം സൂചിപ്പിച്ചു.വാണിജ്യ സ്ഥാപനങ്ങളിലെയും വീട്ടുകളിലെയും വരിക്കാർക്ക് ഇത് ബാധകമായിരിക്കും.ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ സഹ്ൽ ആപ്പ് വഴി വരിക്കാർക്ക് കുടിശിക തുക ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയിപ്പ് ആയി അയക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn