കുവൈറ്റിൽ വൻമയക്കുമരുന്ന് വേട്ട. ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ കുവൈറ്റിലെ കബ്‍ദ് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ ലഹരിമരുന്ന് പിടികൂടി. പരിശോധനയിൽ രാജ്യത്ത് അനധികൃതമായി താമസിച്ചിരുന്ന മൂന്ന് പേരെ പിടികൂടുകയും ഇവരുടെ പക്കൽ നിന്ന് മൂന്ന് കിലോഗ്രാം ഹാഷിഷ്, മൂന്ന് കിലോഗ്രാം രാസവസ്തു, രണ്ട് കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, ആയിരം ലിറിക്ക ഗുളികകൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ, മയക്കുമരുന്ന് വിൽപ്പനയിൽ നിന്ന് ലഭിച്ച തുകയും പിടിച്ചെടുത്തു. പ്രതികളെ ആവശ്യമായ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn