വിരലടയാളം രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച സ്വദേശി യാത്രക്കാരന്‍ കുവൈറ്റ് വിമാനത്താവളത്തില്‍ നിന്ന് തിരിച്ചുപോയി

നിര്‍ബന്ധിത ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാനും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിക്കാനും വിസമ്മതിച്ച കുവൈറ്റ് പൗരന്‍ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാജ്യത്ത് പ്രവേശിക്കാതെ തിരികെ പോയതായി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്‍റd ഓഫ് സെക്യൂരിറ്റി മീഡിയ റിപ്പോര്‍ട്ട് ചെയ്തു.രാജ്യത്തെത്തുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ബയോമെട്രിക് രജിസ്‌ട്രേഷന്‍ നേരത്തേ നിര്‍ബന്ധമാക്കിയിരുന്നു. കുവൈറ്റ് പൗരന്‍മാര്‍ക്ക് അനുവദിച്ച രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ മാസം അവസാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നവര്‍ ഇവിടെ വച്ചു തന്നെ ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ.എന്നാല്‍ കഴിഞ്ഞ ദിവസം കുവൈറ്റ് വിമാനത്താവളത്തില്‍ നിന്ന് രാജ്യത്തിന്‍റെ പുറത്തുനിന്നെത്തിയ സ്വദേശി യാത്രക്കാരനോട് ബയോമെട്രിക് രജിസ്‌ട്രേഷന്‍ ചെയ്യണമെന്ന് വിമാനത്താവളം ജീവനക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് വിസമ്മതിക്കുകയായിരുന്നു. രാജ്യത്തിന്‍റെ അതിര്‍ത്തി സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും തിരിച്ചറിയല്‍ പ്രോട്ടോക്കോളുകള്‍ കാര്യക്ഷമമാക്കുന്നതിനുമായി എല്ലാവരും വിരലടയാളം രജിസ്റ്റര്‍ ചെയ്യണമെന്ന് അദ്ദേഹത്തെ അറിയിച്ചെങ്കിലും അതിന് തയ്യാറല്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം.അതേസമയം, വിരലടയാളം രജിസ്റ്റര്‍ ചെയ്യാതെ വിമാനത്താവളത്തില്‍ നിന്ന് ചെക്കൗട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെ, എങ്കില്‍ രാജ്യത്ത് പ്രവേശിക്കാതെ തിരികെ പോയിക്കൊള്ളാമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. ഇതുപ്രകാരം, അടുത്ത വിമാനത്തില്‍ അദ്ദേഹം രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുകയും ചെയ്തതായി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്‍റd ഓഫ് സെക്യൂരിറ്റി മീഡിയ അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Related Posts

Leave a Reply

Your email address will not be published. Required fields are marked *