കുവൈത്തിൽ പുതിയ ട്രാഫിക് നിയമം ഉടൻ പ്രാബല്യത്തിൽ വരും. ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന് സമർപ്പിച്ച കരട് നിയമത്തിലാണ് പുതിയ നിർദ്ദേശങ്ങളുള്ളത്. നിലവിൽ രാജ്യത്തെ റോഡ് അപകടങ്ങളിൽ 90 ശതമാനവും അശ്രദ്ധമൂലവും, ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോണിന്റെ ഉപയോഗവും കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കുവൈത്ത് ടീവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗതാഗത കുറ്റകൃത്യത്തിന്റെ തോതനുസരിച്ചാണ് പിഴ ചുമത്തുക. നിരോധിത മേഖലകളിലുള്ള പാർക്കിങ്ങിന് 15 ദിനാർ പിഴ ഈടാക്കും.അടുത്ത മന്ത്രിസഭ യോഗത്തിൽ പുതിയ ട്രാഫിക് നിയമം പരിഗണിക്കുമെന്നാണ് സൂചന. നിർദ്ദിഷ്ട നിയമത്തിൽ ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിച്ചാൽ 70 ദിനാറാണ് പിഴയായി നിർദ്ദേശിച്ചിരിക്കുന്നതെന്ന് ട്രാഫിക് ഓപ്പറേഷൻ അസി. അണ്ടർ സെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖുദ്ദ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg