പ്രവാസി മലയാളി അബ്ദുറഹീമിന്റെ മോചനം വൈകുന്നു; ഉമ്മയും സഹോദരവും ​റഹീമിനെ കാണാൻ ​ഗൾഫിൽ

വധശിക്ഷ ഒഴിവായി മോചനത്തിനുള്ള നടപടികൾ പൂർത്തിയാകുന്നതും കാത്ത് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ കാണാൻ മാതാവും സഹോദരനും അമ്മാവനും സൗദി അറേബ്യയിലെത്തി.

റഹീമിനെ കാണണമെന്ന് ഉമ്മ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കുടുംബം യാത്ര തിരിച്ചത്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് മാതാവ് ഫാത്തിമയും സഹോദരൻ നസീറും അമ്മാവനും റിയാദിലെത്തിയത്. റിയാദ് അൽ ഹൈർ ജയിലിൽ കഴിയുന്ന റഹീമിനെ കാണാൻ അവർ ശ്രമം നടത്തും. മക്കയിൽ പോയി ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങും. ജയിൽ മോചനം വൈകുന്ന സാഹചര്യത്തിലാണ് കുടുംബം സൗദിയിലേക്ക് തിരിച്ചത്.

Read Also – വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ് ലാഡറിൽ നിന്ന് വഴുതിവീണ് യാത്രക്കാരി മരിച്ചു

റ​ഹീ​മി​​ൻറെ മോ​ച​ന ഹർജി പ​രി​ഗ​ണി​ക്കു​ന്ന​തി​നു​ള്ള റി​യാ​ദ്​ ക്രി​മി​ന​ൽ കോ​ട​തി​യി​ലെ സി​റ്റി​ങ്​ ന​വം​ബ​ർ 17ന്​ ​ന​ട​ക്കും. ന​വം​ബ​ർ 21 ആ​യി​രു​ന്നു നേ​ര​ത്തെ കോ​ട​തി അ​റി​യി​ച്ച തീ​യ​തി. പ്ര​തി​ഭാ​ഗ​ത്തി​​ൻറെ അ​പേ​ക്ഷ പ്ര​കാ​ര​മാ​ണ്​ 17 ലേ​ക്ക് മാ​റ്റി​യ​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Related Posts

Leave a Reply

Your email address will not be published. Required fields are marked *