കുവൈത്തിൽ പള്ളികൾ കേന്ദ്രീകരിച്ച് നടത്തുന്ന സംഘടന,സാംസ്കാരിക,ജീവകാരുണ്യ പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.ഇത്തരം ഏതെങ്കിലും തരത്തിലുള്ള പരിപാടികൾ നടത്തുന്നതിന് മുന്നോടിയായി സാമൂഹിക കാര്യ മന്ത്രാലയത്തിൽ നിന്ന് അന്തിമ അനുമതി നിർബന്ധമായിരിക്കും.മത കാര്യ മന്ത്രാലയത്തിലെ മസ്ജിദ് വിഭാഗം അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി എഞ്ചിനീയർ ബദർ ഒതൈബിയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. പള്ളികളിലെ ഇമാമാർക്കും മുഅദ്ദിനുമാർക്കും ഇതുമായി ബന്ധപ്പെട്ട കർശന നിർദേശം നൽകിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn