കുവൈത്തിൽ യാത്രക്കാരുടെ അവകാശ സംരക്ഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വ്യോമയാന അധികൃതരും ഫെഡറേഷൻ ഓഫ് ടൂറിസം ട്രാവൽ ഓഫീസ് അധികൃതരുമായി പ്രത്യേക യോഗം ചേർന്നു. ജനറൽ അഡ്മിനിസ് ട്രേഷൻ ഓഫ് സിവിൽ മേധാവി ഷെയ്ഖ് ഹമൂദ് അൽ മുബാറക് ഫെഡറേഷൻ ഓഫ് ടൂറിസം ട്രാവൽ ഓഫീസ് മേധാവി മുഹമ്മദ് അൽ മുതൈരി എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ പ്രത്യേക യോഗം ചേർന്നത്.രാജ്യത്തെ വിനോദസഞ്ചാര മേഖലയിൽ പ്രോത്സാഹനം നൽകുന്നതിന് ആവശ്യമായ നടപടികൾ യോഗം ചർച്ച ചെയ്തു. വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിനോദ സഞ്ചാര മേഖലയെ പിന്തുണയ്ക്കുന്നതിനും ഊന്നൽ നൽകി കൊണ്ടാണ് യോഗം നടന്നത്. എല്ലാ രാജ്യങ്ങളുമായും ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും രാജ്യത്തെ സാമ്പത്തിക രംഗത്തെ വികസനത്തിനും ടൂറിസത്തിന്റെ പങ്ക് യോഗത്തിൽ ചർച്ചയായി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn