കുവൈത്തിൽ നിന്നും അടുത്ത വർഷം ഹജ്ജ് തീർഥാടനത്തിനു പോകൂന്നവർക്ക് ചെലവ് പകുതിയായി കുറയും. മതകാര്യ മന്ത്രാലയം വഴി ഹജ്ജ് തീർഥാടനത്തിന് റെജിസ്റ്റർ ചെയ്യുന്നവർക്ക് ഏകദേശം 1700 ദിനാർ ആയി നിരക്ക് നിശ്ചയിച്ചു. മികച്ച സൗകര്യം ഏർപ്പെടുത്തി കൊണ്ടാണ് നിരക്ക് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം വരെ ഇത് ഏകദേശം 3500 ദിനാർ ആയിരുന്നു. ഈ മാസം 17 നാണ് റെജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള അവസാന തിയ്യതി.മത കാര്യ മന്ത്രാലയം നിരക്ക് കുറച്ചതോടെ സ്വകാര്യ ഹജ്ജ് ഏജൻസികളും നിരക്ക് കുറക്കുവാൻ നിർബന്ധിതരാകും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn