താമസം മാറിയിട്ടും വിലാസം അപ്ഡേറ്റ് ചെയ്യാത്ത 328 പ്രവാസികളുടെ കൂടി താമസ വിലാസം റദ്ദാക്കിയതായി ജനറൽ അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. ഇവർ നേരത്തെ താമസിച്ച ഫ്ലാറ്റ് പൊളിക്കൽ, വസ്തു ഉടമ നൽകിയ വിവരം എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി.വിലാസം റദ്ദാക്കപ്പെട്ടവർ പുതിയ വിലാസ വിശദാംശങ്ങൾ 30 ദിവസത്തിനുള്ളിൽ അപ്ഡേറ്റ് ചെയ്യണമെന്നും അറിയിച്ചു. നിശ്ചിത സമയത്തിനകം ഇവ പൂർത്തിയാക്കത്തവർക്കെതിരെ പിഴകൾ അടക്കമുള്ള നടപടികൾ സ്വീകരിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn