ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ച് കുവൈത്ത്. മോദിയുടെ രണ്ടുദിവസത്തെ കുവൈത്ത് സന്ദർശനത്തിനിടെ ഞായറാഴ്ച ബയാൻ പാലസിൽ നടന്ന ചടങ്ങിലാണ് കുവൈത്ത് അമീർ ‘മുബാറക് അൽ കബീർ നെക്ലേസ്’സമ്മാനിച്ചത്.ശനിയാഴ്ച കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞായറാഴ്ച ബയാൻ പാലസിൽ ഔദ്യോഗിക സ്വീകരണവും നൽകി. തുടർന്ന് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹുമായി മോദി കൂടികാഴ്ച നടത്തി. ഇതിനിടെയാണ് അമീർ ‘മുബാറക് അൽ കബീർ നെക്ലേസ്’ നരേന്ദ്ര മോദിക്ക് സമ്മാനിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn