പ്രമുഖ ഹൈപ്പർ മാർക്കറ്റായ ഗ്രാൻഡ് ഹൈപ്പറിൽ നിരവധി തൊഴിൽ അവസരങ്ങൾ. യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ, സൗദി രാജ്യങ്ങളിലായി വിവിധ തസ്തികകളിൽ അഞ്ഞൂറോളം ഒഴിവുകളുണ്ട്. ഇന്റർവ്യൂ ഡിസംബർ 26,28 ശനി ദിവസങ്ങളിൽ കോഴിക്കോട് സിവിൽ സ്റ്റേഷന് അടുത്തുള്ള ഗ്രാൻഡ് എച്ച്.ആർ ഹബിൽ നടക്കും.ഉദ്യോഗാർഥികൾക്ക് രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടു മണി വരെ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഡിസംബർ 26ന് റസ്റ്റാറൻറ് ഡിവിഷനിലേക്കും 28ന് ഹൈപ്പർ മാർക്കറ്റ് ഡിവിഷനിലേക്കുമാണ് ഇൻറർവ്യൂ നടക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവരെ ഫ്രീ വിസയോടു കൂടി ഗൾഫ് രാജ്യങ്ങളിൽ നിയമിക്കും. ഭക്ഷണവും, താമസ സൗകര്യവും ഉണ്ടാകുമെന്നും മാനേജ്മെന്റ് അറിയിച്ചു. വിവരങ്ങൾക്ക്- 6238900536, 6238900537
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn