റിയൽ എസ്റ്റേറ്റ് വിപണി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാണിജ്യ മന്ത്രി ഖലീഫ അൽ അജീൽ റിയൽ എസ്റ്റേറ്റ് പരസ്യങ്ങളും മാർക്കറ്റിംഗും സംബന്ധിച്ച മന്ത്രിസഭാ തീരുമാനം പുറപ്പെടുവിച്ചു. ഞായറാഴ്ച വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നതനുസരിച്ച്, കുവൈത്തിൽ അല്ലെങ്കിൽ അന്തർദേശീയ തലത്തിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് പ്രവർത്തനങ്ങൾ നടത്താൻ ലൈസൻസ് ഉള്ള കമ്പനികളും സ്ഥാപനങ്ങളും മാത്രമായിരിക്കും പരസ്യങ്ങൾ നടത്താൻ അർഹതയുള്ളത്. അവരുടെ ലൈസൻസ് സാധുവായിരിക്കണം. മാത്രമല്ല, മാധ്യമങ്ങൾക്ക് ഈ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു മാത്രമേ അധികാരമുണ്ടാവുകയുള്ളു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn