കുവൈറ്റിലെ ജിലീബ് ശുയൂഖ് പ്രദേശത്തെ മലിനീകണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായുള്ള 8 ഇന നിർദേശങ്ങൾക്ക് അംഗീകാരം അംഗീകാരം നൽകി. ഡ്രെയ്‌നേജ് പ്രശ്നങ്ങൾ,റോഡുകളുടെ ശോചനീയാവസ്ഥ മുതലായവ വിഷയങ്ങളിൽ പരിഹാരം കണ്ടെത്തുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്. നഗര സഭ പരിസ്ഥിതി സമിതി സമർപ്പിച്ച 8 ഇന നിർദേശങ്ങൾക്ക് മുനിസിപ്പൽ , ഭവനകാര്യ സഹമന്ത്രി,അബ്ദുൾ ലത്തീഫ് അൽ മിഷാരി അംഗീകാരം നൽകി. കഴിഞ്ഞ നവംബർ 25 ന്
“ജലീബ് സിസ്റ്റം” എന്ന പേരിൽ സംഘടിപ്പിച്ച ശില്പ ശാലയിലാണ് പ്രദേശത്തിന്റെ വികസനത്തിനായി 8 ഇന നിർദേശങ്ങൾ സമർപ്പിച്ചത്. ജിലീബ് ശുയൂഖ് പ്രദേശത്തെ മലിനീകരണങ്ങളും മലിനജല പ്രശ്നങ്ങളും പരിഹരിക്കുക, ഡ്രെയ്‌നേജ് സംവിധാനം കുറ്റമറ്റതാക്കുക, റോഡുകളുടെ അറ്റകുറ്റ പണികൾ നടത്തുക, അന്തരീക്ഷ മലിനീകരണ തോത് അളക്കുന്നതിന് ഫീൽഡ് സർവേ സംഘടിപ്പിക്കുക, പ്രദേശത്തെ ജനബാഹുല്യം നിയന്ത്രിക്കുക, പ്രവാസികളെ ബോധ വൽക്കരിക്കുന്നതിനായി എല്ലാ വിദേശ ഭാഷകളിലും മുന്നറിയിപ്പ് നോട്ടീസുകൾ വിതരണം ചെയ്യുക എന്നിവ ഉൾപ്പെടേയുള്ള 8 നിർദേശങ്ങൾക്കാണ് മന്ത്രി അംഗീകാരം നൽകിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn