കുവൈത്തിന്റെ അമീർ ശൈഖ് മിഷ് അൽ കിരീടവകാശി എന്നിവർക്ക് ഇന്ത്യ സന്ദർശിക്കാൻ ക്ഷണം അറിയിച്ചതായി കുവൈത്ത് ഇന്ത്യൻ സ്ഥാനപതി വ്യക്തമാക്കി. ഇന്ത്യൻ പ്രധാന മന്ത്രിയുടെ കുവൈത്ത് സന്ദർശനവേളയിലാണ് കുവൈത്തിലെ ഉന്നത ഭരണനേതൃത്വത്തെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചത്. ഇന്ത്യയിലെ സമുന്നത സർവകലാശാലകളുടെ കാമ്പസുകൾ കുവൈത്തിൽ സ്ഥാപിക്കുന്നതിനുള്ള ആഗ്രഹം കുവൈത്ത് ഭരണനേതൃത്വത്തെ അറിയിച്ചതായും ഇന്ത്യൻ സ്ഥാനപതി പറഞ്ഞു. പ്രതിരോധം, സാംസ്‌കാരിക, ആരോഗ്യ മേഖലകളിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ഉപയ കക്ഷി കരാറുകളിൽ ഒപ്പ് വെച്ചതായും സ്ഥാനപതി ഡോ സ്വായ്കവ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7