പുതിയ വിമാനത്താവള പദ്ധതി (ടി-2) നിർമാണ പുരോഗതി പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷ്ആൻ വിലയിരുത്തി. ഇതു സംബന്ധിച്ച യോഗത്തിൽ മന്ത്രി അധ്യക്ഷത വഹിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ചെയർമാൻ ശൈഖ് ഹുമൂദ് മുബാറക് അൽ ഹുമൂദ് അൽ ജാബിർ അസ്സബാഹും ആഭ്യന്തര മന്ത്രാലയ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
എല്ലാ സേവനങ്ങളുടെയും സൗകര്യങ്ങളുടെയും സമയബന്ധിതമായ പ്രവർത്തനം ഉറപ്പാക്കണമെന്ന് മന്ത്രി ഉണർത്തി. സാങ്കേതിക സവിശേഷതകളും സമയക്രമവും അനുസരിച്ച് ഇവ പൂർത്തിയാക്കണം. എല്ലാ ജോലികളും ഉയർന്ന നിലവാരത്തിലും കാര്യക്ഷമതയിലും പൂർത്തിയാക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പദ്ധതിയുടെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കുക, വെല്ലുവിളികൾ വിലയിരുത്തി അവ തരണം ചെയ്യാൻ ഒരുമിച്ച് പ്രവർത്തിക്കുക എന്നിവ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനവും നവീകരണവും ലക്ഷ്യമിട്ടുള്ള പ്രധാന ദേശീയ പദ്ധതിയാണ് പുതിയ വിമാനത്താവളം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7