ഭരണനേതൃത്വത്തെ അപമാനിച്ചു: വിദേശിയായ ബ്ലോഗർക്ക് തടവും നാടുകടത്തലും വിധിച്ച് കുവൈത്ത്

കുവൈത്ത് ഭരണനേതൃത്വത്തെ അപമാനിച്ചതിനും സൗദി അറേബ്യ, യുഎഇ, തുനീസിയ എന്നീ രാജ്യങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും സിറിയൻ ബ്ലോഗർക്ക് കുവൈത്ത് ക്രിമിനൽ കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു.എക്സ് പ്ലാറ്റ്ഫോമിലെ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് ഗൾഫ്, അറബ് രാജ്യങ്ങളെ ലക്ഷ്യമിട്ട് അപകീർത്തികരമായ പരാമർശങ്ങൾ പ്രതി പോസ്റ്റ് ചെയ്യുകയായിരുന്നു. ദേശസുരക്ഷ സംബന്ധിച്ച് കുറ്റങ്ങൾ ചുമത്തിയാണ് പബ്ലിക് പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചത്. തടവ് ശിക്ഷയ്ക്ക് ശേഷം നാടുകടത്താനും കോടതി വിധിച്ചിട്ടുണ്ട്. ബ്ലോഗറുടെ പേര് വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Related Posts

Leave a Reply

Your email address will not be published. Required fields are marked *