കുവൈറ്റിൽ ഫ്ലാറ്റിൽ പ്രവാസി മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി. റാന്നി കൈപ്പുഴ ചുഴുകുന്നിൽ വീട്ടിൽ ജിൻസ് ജോസഫ് (52) ആണ് മരിച്ചത്. മകൻ സ്കൂൾ വിട്ട് വീട്ടിലെത്തിയിട്ടും വാതിൽ തുറക്കാതായതോടെ നടത്തിയ പരിശോധനയിലാണ് കുഴഞ്ഞുവീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അബ്ബാസിയയിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു മരണം. വാതിൽ തുറക്കാതെ വന്നതോടെ അയൽവാസികളുടെ സഹായത്തോടെ ജിൻസിന്‍റെ ഭാര്യയെ വിളിച്ചുവരുത്തി വാതിൽ പൊളിച്ചു. അപ്പോഴാണ് ജിൻസിനെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. ഉടൻ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സബാഹ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7