ഗൾഫിൽ വാഹനാപകടത്തിൽ മലയാളിയടക്കം 15 പേർ മരിച്ചു; മരിച്ചവരിൽ 9 ഇന്ത്യക്കാർ

സൗദി അറേബ്യയിലെ ബൈശിന് സമീപം ജിസാൻ എക്കണോമിക് സിറ്റിയയിലെ അറാംകോ റിഫൈനറി റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം15 പേർക്ക് ദാരുണാന്ത്യം. . കൊല്ലം കേരളപുരം സ്വദേശി വിഷ്‌ണു പ്രസാദ് പിള്ള(31)യാണ് മരിച്ച മലയാളി. മരിച്ചവരിൽ 9 പേർ ഇന്ത്യക്കാരാണ്. 3 പേർ നേപ്പാൾ സ്വദേശികളും 3 പേർ ഘാന സ്വദേശികളുമാണ്. മഹേഷ് ചന്ദ്ര, മുസഫർ ഹുസ്സൈൻ ഖാൻ ഇമ്രാൻ, പുഷ്‌കർ സിംഗ് ദാമി, സക്‌ലൈൻ ഹൈദർ, താരിഖ് ആലം മുഹമ്മദ് സഹീർ, മുഹമ്മദ് മോഹത്തഷിം റാസ, ദിനകർ ബായ് ഹരിഭായ് തണ്ടൽ, രമേശ് കപേലി എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് ഇന്ത്യക്കാർ. ജുബൈൽ കേന്ദ്രമായി പ്രവർത്തിക്കുന്ന എസിഐസി സർവീസസ് കമ്പനിയുടെ ജിസാൻ അറാംകോ പ്രോജക്ടിലെ 26 ജീവനക്കാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. 15 പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഗുരുതരമായി പരുക്കേറ്റ11 പേർ ജിസാനിലും അബഹയിലുമുള്ള ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അറാംകോ ജോലി സ്ഥലത്തേക്ക് 26 ജീവനക്കാരുമായി പോകുകയായിരുന്ന എസിഐസി സർവീസ് കമ്പനിയുടെ മിനി വാനിൽ എതിരെ വന്ന ട്രെയിലർ ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്. സൗദി ഫയർ ഫോഴ്‌സും രക്ഷാപ്രവർത്തകരുമെത്തിയാണ് പരുക്കേറ്റവരെയും മൃതദേഹങ്ങളും പുറത്തെടുത്തത്. കൊല്ലം കേരളപുരം ശശീന്ദ്ര ഭനത്തിൽ പ്രസാദിൻറെയും രാധയുടെയും മകനാണ് മരിച്ച വിഷ്‌ണു. അവിവാഹിതനായ വിഷ്‌ണു മൂന്ന് വർഷമായി ഈ കമ്പനിയിൽ എൻജിനീയറായി ജോലിചെയ്യുകയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Related Posts

Leave a Reply

Your email address will not be published. Required fields are marked *