കുവൈത്തിൽ വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും, മൊബൈൽ ഫോൺ ഉപയോഗിച്ചതിനും എതിരെ കഴിഞ്ഞ 20 ദിവസങ്ങൾക്കകം നാല്പതിനായിരം നിയമ ലംഘനങ്ങൾ രേഖപ്പെടുത്തി. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോഡ് നിരീക്ഷണ ക്യാമറകൾ വഴിയാണ് ചുരുങ്ങിയ ദിവസങ്ങൾക്കകം ഇത്രയും അധികം പേർക്ക് എതിരെ നിയമ ലംഘനം രേഖപ്പെടുത്തിയത്.അതെ സമയം 2023 ൽ ഇതേ കാലയളവിനെ അപേക്ഷിച്ച് കഴിഞ്ഞ ഡിസംബറിൽ നിയമലംഘനങ്ങളുടെ എണ്ണത്തിൽ 25 ശതമാനം കുറവുണ്ടാകുകയും ചെയ്തു.ആധുനിക സംവിധാനത്തോട് കൂടിയുള്ള പുതിയ ക്യാമറകൾ സ്ഥാപിച്ചതിന്റെ ഫലപ്രാപ്തിയും നേട്ടവുമാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പുതിയ ഗതാഗത നിയമ പ്രകാരമുള്ള പിഴകൾ ഏപ്രിൽ 22 മുതലാണ് പ്രാബല്യത്തിൽ വരികയെന്നും മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7