കുവൈത്തിൽ ഒരാഴ്ചക്കിടെ പിടികൂടിയത് 43,760 ഗതാഗത നിയമലംഘനങ്ങൾ. ഫെബ്രുവരി ഒന്നു മുതൽ ഏഴു വരെയുള്ള നിയമലംഘനങ്ങളുടെ കണക്കാണ് ജനറൽ ട്രാഫിക് വകുപ്പ് പുറത്തുവിട്ടത്.
പരിശോധനക്കിടെ പിടികൂടിയ പ്രായപൂർത്തിയാകാത്ത 47 പേരെ ട്രാഫിക് ഉദ്യോഗസ്ഥർ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്തു. 48 നിയമലംഘകരെ മുൻകരുതൽ തടങ്കലിൽ വെച്ചു. 41 വാഹനങ്ങളും 43 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തതായി അധികൃതർ പറഞ്ഞു. തിരിച്ചറിയൽ രേഖയില്ലാത്ത മൂന്ന് പേരെ ബന്ധപ്പെട്ട അധികൃതർക്ക് റഫർ ചെയ്തു.
ഇതേ കാലയളവിൽ, ആകെ 1,676 അപകടങ്ങൾ നടന്നതായാണ് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7