കുവൈറ്റിൽ ദേശീയ ദിനാഘോഷങ്ങൾ കഴിഞ്ഞതോടെ രാജ്യവ്യാപക ശുചീകരണ കാമ്പയിൽ നടത്തി. ആഘോഷങ്ങൾ കഴിഞ്ഞതോടെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടിയാണ് ആരംഭിച്ചത്. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ശുചീകരണ സംഘങ്ങൾ വിപുലമായ ഫീൽഡ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി. കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തെരുവുകളിലും രാജ്യത്തെ മറ്റു ഭാഗങ്ങളിലും മാലിന്യങ്ങൾ ഗണ്യമായി കുറഞ്ഞതായി അധികൃതര്‍ പറഞ്ഞു. ദേശീയ ആഘോഷങ്ങളിൽ പങ്കെടുത്ത പൗരന്മാരുടെയും താമസക്കാരുടെയും അസാധാരണമായ സഹകരണത്തെയും ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx