കുവൈത്തിൽ സാങ്കേതിക തകരാർ മൂലം താൽക്കാലികമായി അടച്ച കുവൈത്ത് അന്താ രാഷ്ട്ര വിമാന താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു.സാങ്കേതിക തകരാറുകൾ പരിഹരിച്ച ശേഷമാണ് അൽപ നേരം മുമ്പ് വിമാനങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചത്. ഇന്ന് കാലത്താണ് സാങ്കേതിക തകരാറുകളെ തുടർന്ന് വിമാന താവളം താൽക്കാലികമായി അടച്ചു പൂട്ടിയത്. ഇതേ തുടർന്ന് വിമാന താവളത്തിൽ ലാന്റിങ്ങിനായി എത്തിയ നിരവധി വിമാനങ്ങൾ മറ്റു അയൽ രാജ്യങ്ങളിലേക്ക് തിരിച്ചു വീടുകയായിരുന്നു.ഇവിടെ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾക്ക് പുറപ്പെടുവാനും സാധിച്ചിരുന്നില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx