കുവൈറ്റിലെ അൽ-ഫൈഹ റോഡിൽ പോലീസ് നടത്തിയ പരിശോധനയ്ക്കിടെ 49 ലിറിക്ക ഗുളികകളുമായി ഒരാൾ അറസ്റ്റിൽ. ഡ്രൈവറുടെ സംശയാസ്പദമായ പെരുമാറ്റവും വ്യക്തമായ സ്ഥലജലവിഭ്രാന്തിയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. മയക്കുമരുന്ന് കടത്തുന്നതായി പ്രതി സമ്മതിക്കുകയും വിൽപ്പന നടത്താനായി മറ്റൊരാളെ കാണാൻ പോവുകയായിരുന്നുവെന്ന് വെളിപ്പെടുത്തുകയും ചെയ്തു. തുടർനടപടികൾക്കായി ഇയാളെ ഉടൻ തന്നെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx