ഡെലിവറി ജീവനക്കാരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് അജ്ഞാതൻ. കുത്തേറ്റ ജീവനക്കാരനെ ചികിത്സയ്ക്കായി ഫർവാനിയ ഹോസ്പിറ്റലിലേക്ക് മാറ്റി. സുരക്ഷാ ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി പരിക്കേറ്റ ജീവനക്കാരന്റെ മൊഴി എടുത്തിട്ടുണ്ട്. ഒരു ഉപഭോക്താവിന് ഭക്ഷണം എത്തിക്കാൻ പോയതായിരുന്നു താനെന്ന് ജീവനക്കാരൻ പറഞ്ഞു. ഡെലിവറി ചെയ്യേണ്ട സ്ഥലത്ത് കൃത്യ സമയത്ത് എത്തുകയും ചെയ്തു. അയാൾ തന്റെ കൈയിൽ നിന്നും ഭക്ഷണം വാങ്ങിയെന്നും ശേഷം തന്നെ പലതവണ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നെന്നും ജീവനക്കാരൻ പറഞ്ഞു. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7