കുവൈറ്റ് ഓയിൽ കമ്പനിയിൽ (കെഒസി) ചൊവ്വാഴ്ച ഉണ്ടായ അപകടത്തിൽ മരിച്ചത് മലയാളി. ആലപ്പുഴ മാവേലിക്കര തട്ടാരമ്പലം സ്വദേശി രാമൻ പിള്ള(61)യാണ് മരണമടഞ്ഞത്. ഓയിൽ കമ്പനിയുടെ കീഴിലുള്ള കരാർ കമ്പനിയിൽ ടെക്നിഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്നു. പൈപ്പ്ലൈൻ വാൽവ് പൊട്ടി തെറിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മറ്റൊരാൾക്കും ഗുരുതരമായി പരിക്കേറ്റു. ഇയാൾ ജഹറ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യ ഗീത. ഏക മകൾ അഖില എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7