കുവൈറ്റിൽ ജീവനക്കാരുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കുന്നത് നിയമവിരുദ്ധമെന്ന് അധികൃതർ. വ്യക്തി സ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും എതിരായ ലംഘനമാണത്. കമ്പനി ഉടമകളുടെ അറിവില്ലാതെ ചില പ്രവാസി മാനേജർമാർ ജീവനക്കാരുടെ പാസ്പോർട്ട് അടക്കമുള്ള വ്യക്തിഗത രേഖകൾ പിടിച്ചുവയ്ക്കുന്നതു ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണു കർശന നിർദേശം നൽകിയത്. പാസ്പോർട്ട് തിരിച്ചുനൽകാൻ വിസമ്മതിക്കുന്ന തൊഴിലുടമയ്ക്കെതിരെ അതോറിറ്റി ഫോർ മാൻപവറിൽ പരാതിപ്പെടാം. ഒരു കാരണവശാലും പാസ്പോർട്ട് വീണ്ടെടുക്കാനായില്ലെങ്കിൽ അതാത് എംബസിയെ സമീപിച്ച് എമർജൻസി സർട്ടിഫിക്കറ്റ് (ഔട്ട്പാസ്) തരപ്പെടുത്താവുന്നതാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx