കുവൈത്തിൽ ഈ ആഴ്ച ചൊവ്വ, ബുധൻ ദിവസങ്ങളിൽ അന്തരീഷ താപ നില 47 ഡിഗ്രി സെൽഷ്യസ് മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം ഡയറക്ടർ ദരാർ അൽ-അലി മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളിൽ .മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റു വീശാൻ സാധ്യതയുള്ളതായും അദ്ദേഹം അറിയിച്ചു. ഇതെ തുടർന്ന് രാജ്യത്ത് പൊടിക്കാറ്റ് രൂപപ്പെടാനും ചില പ്രദേശങ്ങളിൽ, ,ദൃശ്യപരത 1,000 മീറ്ററിൽ താഴെ എത്താൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് നിലവിൽ അനുഭവപ്പെടുന്ന പൊടിക്കാറ്റ്
വരും ദിവസങ്ങളിൽ ശക്തമായി തുടരുമെന്നും ദരാർ അൽ അലി അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx