രാജ്യത്തെ പാലും മാംസ ഉൽപന്നങ്ങളും ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. ചില കന്നുകാലി ഫാമുകളിൽ കുളമ്പുരോഗം സ്ഥിരീകരിച്ചതിനെത്തുടർന്നാണ് വിശദീകരണവുമായി അധികൃതർ രംഗത്തുവന്നത്.മൃഗങ്ങളിൽ മാത്രം പടരുന്ന വൈറൽ രോഗമാണ് കുളമ്പുരോഗമെന്നും മനുഷ്യരിലേക്ക് പകരില്ലെന്നും അതോറിറ്റി വ്യക്തമാക്കി. പാലും മാംസ ഉൽപന്നങ്ങളും വിശ്വസനീയമായ സ്ഥാപനങ്ങളിൽ നിന്ന് മാത്രം വാങ്ങണമെന്നും പാസ്ചറൈസ് ചെയ്ത ഉൽപന്നങ്ങൾ മാത്രം ഉപയോഗിക്കാവൂയെന്നും അതോറിറ്റി ഉണർത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx