ജലീബ് അൽ-ഷുയൂഖ് പ്രദേശത്ത് നടത്തിയ സുരക്ഷാ പരിശോധനയിൽ പിടിയിലായ 301 നിയമ ലംഘകരിൽ 249 പേരെ നാട് കടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായവരിൽ 51 പേർ വിവിധ കേസുകളിൽ പിടികിട്ടാപുള്ളികളാണ്.ഇതിനു പുറമെ പ്രദേശത്ത് വിവിധ സർക്കാർ ഏജൻസികൾ നടത്തിയ പരിശോധനയിൽ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട 495 നിയമലംഘനങ്ങളും പരിസ്ഥിതി പൊതു അതോറിറ്റിയുമായി ബന്ധപ്പെട്ട 78 നിയമലംഘനങ്ങളും കണ്ടെത്തി. കുവൈത്ത് അഗ്നി ശമന രക്ഷാ സേന നടത്തിയ പരിശോധനയിൽ 238 സ്ഥാപനങ്ങൾക്കും കെട്ടിടങ്ങൾക്കും എതിരെ അടച്ചു പൂട്ടൽ നോട്ടീസുകൾ പുറപ്പെടുവിച്ചു. ഇതിനു പുറമെ 130 വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും മന്ത്രാലയം അറിയിച്ചു.പ്രദേശത്തെ നിയമ ലംഘ നങ്ങൾ തടയുന്നതിന്റെ ഭാഗമായി നടത്തി വരുന്ന സുരക്ഷാ പരിശോധനകൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx