കുവൈത്തിൽ 5 ദിനാറിന്റെ മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതിന് മൊബൈൽ ഫോൺ കടയിലെ ജീവനക്കാരന്റെ കയ്യിൽ ബാങ്ക് കാർഡും പിൻ നമ്പറും നൽകിയ പ്രവാസി വയോധികന് ബാങ്ക് അകൗണ്ടിൽ നിന്ന് 10,200 ദിനാർ നഷ്ടമായതായി പരാതി. കഴിഞ്ഞ തിങ്കളാഴ്ച ജഹറയിലാണ് സംഭവം. മൊബൈൽ ഫോണിൽ 5 ദിനാറിന്റെ റീചാർജ് ചെയ്യുന്നതിനായാണ് പരാതിക്കാരൻ ജഹറയിലെ ഒരു മൊബൈൽ ഫോൺ കടയിൽ എത്തിയത്. പണം റൊക്കമായി കയ്യിൽ ഇല്ലാത്തത്തിനാലും കാർഡ് വഴി പെയ്മെന്റ് നടത്തുന്നതിൽ വേണ്ടത്ര പരിജ്ഞാനം ഇല്ലാത്തതിനാലും ATM കാർഡും പിൻ നമ്പറും ഇയാൾ കടയിലെ വില്പനക്കാരന് കൈമാറുകയായിരുന്നു.ഫോൺ റീചാർജ് ചെയ്ത ശേഷം വീട്ടിൽ എത്തിയ വയോധികൻ തന്റെ അകൗണ്ടിൽ നിന്ന് 12 തവണ പണം പിൻവലിക്കപ്പെട്ടതായി കണ്ടെത്തി. 12 പെയ്മെന്റ് ലിങ്കുകൾ വഴി ആകെ 10 200 ദിനാർ ആണ് ഇത്തരത്തിൽ മോഷ്ടിച്ചത്. ഇതെ തുടർന്ന് ജഹറ പോലീസ് സ്റ്റേഷനിൽ എത്തി ഇയാൾ വില്പന ക്കാരന് എതിരെ പരാതി നൽകുകയായിരുന്നു. മോഷ്ടിച്ച പണവുമായി വില്പന ക്കാരൻ നാട് വിടാൻ സാധ്യതയുള്ളതായും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ഇയാൾ പരാതിയിൽ ആവശ്യപ്പെട്ടു.ഇതെ തുടർന്ന് പോലീസ് കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.ATM കാർഡോ പിൻ നമ്പറോ ഒരിക്കലും മറ്റുള്ളവർക്ക് കൈമാറരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പൊതു ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx