മറ്റ് രാജ്യങ്ങളില്‍ കൊവിഡ് കേസ് വര്‍ദ്ധിക്കുന്നതിന്റെ ഭാഗമായി പലപ്പോഴും കേരളത്തിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. ഒമിക്രോണ്‍ ജെ എന്‍ 1 വകഭേദങ്ങളായ എല്‍ എഫ് 7, എന്‍ ബി 1.8 എന്നീ ഉപവകഭേദങ്ങളാണ് ഇപ്പോള്‍ വര്‍ദ്ധിക്കുന്നത്. ഇവക്ക് രോഗവ്യാപന ശേഷി കൂടുതലെങ്കിലും പലപ്പോഴും തീവ്രത കുറവാണ്. അതുകൊണ്ട് തന്നെ ശ്രദ്ധയാണ് ഈ സമയം ആവശ്യമായി വരുന്നത്. ചൈന, സിംഗപ്പൂര്‍, ഹോങ്കോംങ്, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളിലാണ് കേസുകള്‍ കൂടുതലുള്ളത്. മാരകശേഷി കുറഞ്ഞ വൈറസുകളെങ്കിലും അല്‍പം ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്.
മഴയും കൂടെയുണ്ട്
മഴക്കാലം ആരംഭിച്ചതോടെ തണുപ്പും ഈര്‍പ്പവും കാരണമുണ്ടാവുന്ന അസ്വസ്ഥതകളും വര്‍ദ്ധിക്കുകയാണ്. അതുകൊണ്ട് തന്നെ കൊവിഡ് ലക്ഷണങ്ങള്‍ പ്രത്യേകം തിരിച്ചറിയേണ്ടതുണ്ട്. ആവശ്യമായ കരുതല്‍ സ്വീകരിക്കേണ്ടതും അനിവാര്യമാണ് എന്നതാണ്. സാധാരണ അവസ്ഥയില്‍ 2-7 ദിവസത്തിനുള്ളില്‍ തന്നെ രോഗലക്ഷണങ്ങളെല്ലാം പ്രത്യക്ഷപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ മഴക്കാലമെങ്കിലും അല്‍പം കരുതല്‍ അനിവാര്യമാണ്.
സാധാരണ കൊവിഡ് ലക്ഷണങ്ങള്‍
സാധാരണ കൊവിഡ് ലക്ഷണങ്ങളില്‍ ആദ്യം വരുന്നത് വരണ്ട ചുമ, ശ്വാസം മുട്ടല്‍, രുചിയും മണവും നഷ്ടപ്പെടല്‍, ക്ഷീണം, വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, തലവേദന, ശരീര വേദന, സന്ധി വേദന, പനിയോട് കൂടിയ വിറയല്‍, മൂക്കൊലിപ്പ്, തൊണ്ട വേദന എന്നിവയാണ്. എങ്കിലും ചിലരില്‍ അപൂര്‍വ്വമായെങ്കിലും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ കാണപ്പെടുന്നു. ഇത്തരം കാര്യങ്ങളെ നിസ്സാരമാക്കരുത്. മൂന്നില്‍ ഒരാള്‍ക്കെങ്കിലും ഇത്തരം അവസ്ഥകളുണ്ടാവുന്നു.
ചര്‍മ്മത്തിലെ മാറ്റങ്ങള്‍
ചിലരില്‍ ചര്‍മ്മത്തില്‍ ചെറിയ തരത്തിലുള്ള അസ്വസ്ഥതകളും മാറ്റങ്ങളും ഉണ്ടാവുന്നു. പലപ്പോഴും അത് കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. 20% പേരിലെങ്കിലും ചര്‍മ്മത്തില്‍ ചൊറിച്ചിലും തടിപ്പും കാണപ്പെടുന്നു. ചിലരില്‍ അത് ചെറിയ രീതിയില്‍ ചര്‍മ്മത്തിലെ രക്തസ്രാവത്തിലേക്കും നയിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും തന്നെ ആശങ്കപ്പെടേണ്ട കാര്യങ്ങളല്ല. രോഗാവസ്ഥ എത്രയും പെട്ടെന്ന് മനസ്സിലാക്കി ചികിത്സ തേടുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.
കാര്‍ഡിയോവാസ്‌കുലര്‍ ലക്ഷണങ്ങള്‍
കൊവിഡ് 19 അസാധാരണമായ രീതിയില്‍ പലപ്പോഴും രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യതയേയും ആദ്യ കാലങ്ങളില്‍ സൂചിപ്പിച്ചിരുന്നു. ഇത് പലപ്പോഴും കൈകാലുകളില്‍ അല്ലെങ്കില്‍ ചെറിയ രക്തക്കുഴലുകളില്‍ കട്ടകള്‍ രൂപപ്പെടുമ്പോള്‍ ചെറിയ ചര്‍മ്മ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നു. ഇതേ അവസ്ഥയില് അത് ശ്വാസകോശത്തിലോ അല്ലെങ്കില്‍ ഹൃദയത്തിലോ തലച്ചോറിലോ രക്തം കട്ട പിടിക്കാനുള്ള സാധ്യതയെയും ചൂണ്ടിക്കാണിക്കുന്നു. ഇത് ഹൃദയ സംബന്ധമായ പ്രതിസന്ധികളും വര്‍ദ്ധിപ്പിക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx