കുവൈത്ത് സിറ്റി: അലി സബ അൽ സാലിം പ്രദേശത്ത് ഒരു വീടിന് തീപിടിച്ചു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. ഉമ്മുൽ ഹയ്മാൻ, മിന അബ്ദുല്ല സെൻട്രൽ സ്റ്റേഷനുകളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും കാര്യമായ പരിക്കുകൾ ഇല്ലെന്ന് അഗ്നിശമന സേന അറിയിച്ചു. തീപിടിത്തത്തിൽ വീടിനും ഉപകരണങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.
*കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ* https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ