രാജ്യത്ത് റോഡ് നവീകരണ പ്രക്രിയ പുരോഗമിക്കുന്നു. കുവൈത്തിന്റെ മധ്യഭാഗത്തുനിന്ന് വടക്കേ അറ്റത്തേക്ക് കടക്കുന്ന അബ്ദലി റോഡിന്റെ നവീകരണം ആരംഭിച്ചു. രാജ്യത്തെ ഉൾ റോഡുകളുടെയും ഹൈവേകളുടെയും നവീകരണഭാഗമായാണ് അറ്റകുറ്റപ്പണിയെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മിഷാൻ പറഞ്ഞു. രാജ്യത്തെ ആറ് ഗവർണറേറ്റുകളിലും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഉയർന്ന സുരക്ഷാ നിലവാരത്തോടെ റോഡുകളുടെ നവീകരണം പൂർത്തിയാക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx