കുവൈറ്റിൽ പ്രസവത്തിനിടെ ചികിത്സാപ്പിഴവ്; യുവതിക്ക് 45000 ദിനാർ നഷ്ടപരിഹാരം

കുവൈറ്റിൽ സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ചികിത്സാപ്പിഴവ് സംഭവിച്ചതിനെ തുടർന്ന് 45,000 കുവൈത്തി ദിനാർ നഷ്ടപരിഹാരം നൽകണമെന്ന് വിധി. യുവതിക്കുണ്ടായ ശാരീരികക്ഷതങ്ങൾക്കും വൈകല്യങ്ങൾക്കും നഷ്ടപരിഹാരമായി നഷ്ടപരിഹാരം നൽകണമെന്നുള്ള ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ വിധി അപ്പീൽ കോടതി ശരിവെച്ചു. തനിക്കുണ്ടായ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്കും പ്രസവസമയത്തുണ്ടായ ചികിത്സാ പിഴവുകൾ കാരണം സംഭവിച്ച വൈകല്യത്തിനും (ശരീരത്തിന്‍റെ മൊത്തം ശേഷിയുടെ 20 ശതമാനം) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ

Related Posts

Leave a Reply

Your email address will not be published. Required fields are marked *