കുവൈറ്റിൽ കഴിഞ്ഞവർഷം രക്തദാനം നടത്തിയത് 90000 ത്തിലധികം പേരെന്ന് റിപ്പോർട്ട്. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി ആണ് ഈക്കാര്യം അറിയിച്ചത്. പ്ലേറ്റ്‌ലെറ്റുകൾ, പ്ലാസ്മ, ചുവന്ന രക്താണുക്കൾ എന്നിവയുൾപ്പെടെ 190,000-ത്തിലധികം രക്ത ഉത്പന്നങ്ങൾ ബാങ്ക് നിർമ്മിച്ചു. രാജ്യത്തുടനീളമുള്ള വിവിധ ആശുപത്രികളിൽ ക്യാൻസർ, തലസീമിയ രോഗികൾക്കും അടിയന്തര സാഹചര്യങ്ങളിലെ രോഗികൾക്കും ഏകദേശം 150,000 യൂണിറ്റ് രക്തം ലഭ്യമാക്കിയതായും അൽ അവാദി കൂട്ടിച്ചേർത്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ