കുവൈത്ത് ഉൾപ്പെടെ നാല് ഗൾഫ് രാജ്യങ്ങൾക്ക് ചൈന വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചു. ഈ വർഷം ജൂൺ ഒമ്പതു മുതൽ 2026 ജൂൺ എട്ടു വരെ സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ചൈനയിൽ പ്രവേശിക്കാൻ വിസ ആവശ്യമില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് അറിയിച്ചു.വ്യാപാരം, വിനോദസഞ്ചാരം, കുടുംബ സന്ദർശനം തുടങ്ങിയ ആവശ്യങ്ങൾക്ക് 30 ദിവസം വരെ സന്ദർശകർക്ക് ചൈനയിൽ താമസിക്കാനുമാകും. അന്താരാഷ്ട്ര സന്ദർശകരെ ആകർഷിച്ച് രാജ്യത്തെ ടൂറിസവും വ്യാപാരവും വളർത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം. നേരത്തെ വിസ ഇളവ് ലഭിച്ച യു.എ.ഇയും ഖത്തറും ഉൾപ്പെടെ ജി.സി.സി രാജ്യങ്ങൾക്ക് മുഴുവൻ ഇതോടെ പൂർണ വിസ രഹിത പ്രവേശനം ലഭ്യമായി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx