സബാഹിയയിൽ വീടിന് തീപിടിച്ചു. കഴിഞ്ഞദിവസം വൈകുന്നേരമാണ് അപകടം. മംഗഫ്, അഹ്മദി കേന്ദ്രങ്ങളിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായും അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ലെന്നും ജനറൽ ഫയർഫോഴ്സ് അറിയിച്ചു. തീപിടിത്തത്തിൽ വീട്ടിലെ നിരവധി വസ്തുക്കൾ നശിച്ചു. രാജ്യത്ത് താപനില കുത്തനെ ഉയർന്നതോടെ വീടുകളിലും അപ്പാർട്മെന്റുകളിലും തീപിടിക്കുന്ന സംഭവം ഏറിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഉണർത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx