കുവൈത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് പ്രവാസി അധ്യാപകരുടെ പുതിയ നിയമനത്തിനുള്ള നിയമിക്കുന്നതിനുള്ള അപേക്ഷകൾ സിവിൽ സർവീസ് കമ്മീഷൻ താൽക്കാലികമായി നിർത്തിവച്ചു.നിലവിലെ അധ്യയന വർഷം അവസാനിക്കാനിരിക്കെയാണ് നടപടി.കേന്ദ്ര തൊഴിൽ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുവൈത്തികളെ നാമനിർദ്ദേശം ചെയ്യുന്നതുവരെ ഇത് തുടരുമെന്ന് സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു.ഇതിനു പുറമെ നിയമപരമായി പരമാവധി സേവന കാലാവധി പൂർത്തിയാക്കിയ അധ്യാപകരും അഡ്മിനിസ്ട്രേറ്റർമാരും ഉൾപ്പെടെ 60 പ്രവാസി ജീവനക്കാരെ പിരിച്ചുവിടാനും മന്ത്രാലയം പദ്ധതി തയ്യാറാക്കി.ഇതിനായി മന്ത്രാലയത്തിന്റെ ജനറൽ ഓഫീസ് , വിവിധ വിദ്യാഭ്യാസ ജില്ലകളിലും തലങ്ങളിലുമായി 34 വർഷത്തിലേറെയായി സേവനമനുഷ്ഠിച്ചു വരുന്ന കുവൈത്തി ഇതര ജീവനക്കാരുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. എലിമെന്ററി, മിഡിൽ, സെക്കൻഡറി സ്കൂളുകളിൽ വിവിധ സ്പെഷ്യാലിറ്റികളിലായി ജോലി ചെയ്യുന്ന 55 അധ്യാപകരെയും നിയമപരമായ സേവന കാലയളവ് പൂർത്തിയാക്കിയ അഞ്ച് അഡ്മിനിസ്ട്രേറ്റർമാരും ഇവരിൽ ഉൾപ്പെടുന്നു.
👆👆
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ