മുത്ലയിൽ ഭക്ഷണ ട്രക്കുകളിൽ തീ പിടിത്തം. നാല് ഭക്ഷണ ട്രക്കുകളിലാണ് തീപിടിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മുത്ല, ജഹ്റ കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ കെടുത്താനും മറ്റു ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കാനും ഇടപെട്ടു. വൈകാതെ തീ അണച്ചതായും ആർക്കും പരിക്കില്ലെന്നും അഗ്നിശമന സേന അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx