പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷ പശ്ചാത്തലത്തിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയം അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അണ്ടർസെക്രട്ടറി ഡോ. അബ്ദുൾറഹ്മാൻ അൽ-മുതൈരിയും മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങളിലെ അണ്ടർസെക്രട്ടറിമാരും പങ്കെടുത്തു.രാജ്യത്തെ ആരോഗ്യ സംവിധാനത്തിൽ സ്വീകരിക്കേണ്ട അടിയന്തര പദ്ധതികളും മുൻകരുതൽ നടപടികളും യോഗത്തിൽ അവലോകനം ചെയ്തു. രാജ്യത്തെ എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കൽ സേവനങ്ങൾ സാധാരണ നിലയിൽ സുഗമമായി പ്രവർത്തിച്ചു വരുന്നതായും ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് വാർത്താക്കുറിപ്പിൽ പറഞ്ഞു. എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളും ലഭ്യമാണെന്നും എല്ലാ ഗവർണറേറ്റുകളിലുമുള്ള മെഡിക്കൽ, നഴ്സിംഗ് ജീവനക്കാർ അടിയന്തിര ഘട്ടത്തിൽ സേവനത്തിനായി പൂർണ്ണ സജ്ജരാണെന്നും അദ്ദേഹം അറിയിച്ചു.കൂടാതെ സെൻട്രൽ ബ്ലഡ് ബാങ്കിൽ ആവശ്യമായ ശേഖരമുണ്ടെന്നും രക്ത ദാനം സ്വീകരിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx