രാജ്യത്ത് താപനിലയിൽ വർധന. വെള്ളിയാഴ്ച മുതൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചൂടുകാറ്റും ശക്തമായതോടെ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു പിണ്ഡത്തോടൊപ്പം ഉപരിതല ന്യൂനമർദത്തിന്റെ വികാസവും രാജ്യത്തെ ബാധിച്ചതായി കാലാവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.
ശനിയാഴ്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരമാവധി താപനില 50 ഡിഗ്രി സെൽഷ്യസിന് അടുത്തെത്തി. ഞായറാഴ്ച ഇവിടെ 51 ഡിഗ്രി സെൽഷ്യസ് പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ച ഏറ്റവും ഉയർന്ന താപനില 52 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും ധരാർ അൽ അലി വ്യക്തമാക്കി. രാത്രിയും നിലവിൽ ഉയർന്ന താപനിലയും ചൂടുകാറ്റും അനുഭവപ്പെടുന്നുണ്ട്.
താപനില ഉയർന്ന് തുടങ്ങിയതോടെ ആരോഗ്യ, തൊഴിൽ സുരക്ഷ മാർഗനിർദേശങ്ങൾ വ്യക്തമാക്കി ബോധവൽകരണ കാമ്പയിൻ തുടങ്ങിയിട്ടുണ്ട്. ജൂൺ ഒന്നു മുതൽ പകൽ 11നും നാലിനും ഇടയിൽ പുറം ജോലികൾക്കു നിയന്ത്രണമുണ്ട്. തീപിടിത്ത കേസുകൾ ഒഴിവാക്കാൻ ജനറൽ ഫയർഫോഴ്സും സ്ഥാപനങ്ങളിൽ പരിശോധന നടത്തിവരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx