കനത്ത ചൂടിനിടെ ദുബായ് വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുള്ളിൽ അഞ്ച് മണിക്കൂറോളം യാത്രക്കാരെ എ സി ഇല്ലാതെ ഇരുത്തിയെന്ന് പരാതി. ദുബായിൽ നിന്ന് രാജസ്ഥാനിലെ ജയ്പുരിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം IX 196-ൽ വെള്ളിയാഴ്ച ആണ് സംഭവം. പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ വിയർത്തൊലിച്ച് ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എ.സി ഇല്ലാത്തതിനാൽ ഇവർ അസ്വസ്ഥരാകുന്നുണ്ട്. ക്രൂ അംഗങ്ങൾ ആരും ഇവരെ തിരിഞ്ഞുനോക്കിയില്ലെന്നും ആരോപണമുണ്ട്. പുറത്തെ താപനില ഏകദേശം 40 ഡിഗ്രി സെൽഷ്യസ് ആയിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. വൈകീട്ട് 7.25-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഒടുവിൽ പുലർച്ചെ 12.45-നാണ് പറന്നത്. വിമാനത്തിനുള്ളിലെ ചൂട് കാരണം പ്രായമായ ചിലരുടെ ആരോഗ്യനില വഷളായതായി യാത്രക്കാർ ആരോപിച്ചു. യാത്രക്കാർക്ക് വേണ്ടത്ര വെള്ളം നൽകിയില്ലെന്നും പരാതിയുയർന്നു. അതേസമയം, യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ഖേദം പ്രകടിപ്പിച്ചു. അതേസമയം വിമാനത്തിന് സംഭവിച്ച സാങ്കേതിക തകരാർ എന്താണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Home
Uncategorized
ഗൾഫിലേക്കുള്ള വിമാനം; എസിയില്ലാതെ 5 മണിക്കൂർ, വിയർത്തൊലിച്ച് യാത്രക്കാർ; ജീവനക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി