കുവൈത്തിൽ കുപ്പിവെള്ളക്ഷാമം? വ്യക്തത വരുത്തി മന്ത്രാലയം

കുവൈത്തിൽ കുപ്പിവെള്ളം വലിയ അളവിൽ ലഭ്യമാണെന്നും വിതരണ ശൃംഖലയിൽ യാതൊരു വിധ ക്ഷാമമോ തടസ്സങ്ങളോ നേരിടുന്നില്ലെന്നും വാണിജ്യ വ്യവസായ മന്ത്രാലയം പൗരന്മാർക്കും താമസക്കാർക്കും ഉറപ്പ് നൽകി. സഹകരണ സ്ഥാപനങ്ങൾ, സമാന്തര വിപണികൾ, വെയർഹൗസുകൾ എന്നിവയുൾപ്പെടെയുള്ള ചില്ലറ വിൽപ്പന ശാലകളിൽ ഇവയുടെ ലഭ്യത സുലഭമാണെന്നും മന്ത്രാലയം അറിയിച്ചു.വെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന വസ്തുക്കളുടെ ലഭ്യത,വില സ്ഥിരത എന്നിവ ഉറപ്പാക്കാൻ വാണിജ്യ മന്ത്രാലയം നിരന്തരമായി നിരീക്ഷണം നടത്തി വരികയാണെന്നും മന്ത്രാലയം അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Related Posts

Leave a Reply

Your email address will not be published. Required fields are marked *