
കുവൈറ്റിൽ തീപിടുത്തം; രണ്ട് പേർക്ക് പരിക്ക്
കുവൈറ്റിലെ അൽ ഫിർദൗസ് ഏരിയയിലെ വീട്ടിനുള്ളിൽ തീപിടിത്തം. 2 പേർക്ക് പരുക്കേറ്റു. തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെയാണ് അൽ ഫിർദൗസ് ഏരിയയിലെ ഒരു വീട്ടിൽ തീപിടിത്തമുണ്ടായത്. വീട്ടിലുണ്ടായിരുന്ന 2 പേർക്ക് പരുക്കേറ്റതായും പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി. സിവിൽ ഡിഫൻസിന്റെ അൽ അർദിയ, അല്‍ സമൗദ് കേന്ദ്രങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)