ഒട്ടേറെ മോഷണക്കേസിൽ പ്രതികളായ രണ്ടംഗ സംഘം പൊലീസ് പിടിയിൽ. പത്തിലേറെ കേസിലെ പ്രതികളാണിവർ. ഭവനഭേദനവും വാഹനമോഷണവും ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ ഇവർ പ്രതികളാണെന്ന് കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അധികൃതർ അറിയിച്ചു.ഹവാലി ഗവർണറേറ്റിലെ മോഷണ പരമ്പര അന്വേഷിക്കുന്നതിനിടെയാണ് ഇവരെ സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചത്. സൗദ് അൽ അബ്ദുല്ല ഏരിയയിലെ വീട്ടിൽ നിന്നാണ് പ്രതിയായ കുവൈത്ത് പൗരനെയും സഹായിയേയും പിടികൂടിയത്. വിവിധ വീടുകളിൽ നിന്ന് മോഷ്ടിച്ച വിലപിടിപ്പുള്ള വസ്തുക്കളും പ്രതിയുടെ പക്കൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
നാടോടിയായ സഹായിയുമായി ചേർന്നാണ് വീടുകൾ കുത്തിത്തുറന്ന് വിലപിടിപ്പുള്ള വസ്തുക്കളും വാഹനങ്ങളും സ്വദേശി പൗരൻ മോഷ്ടിച്ചിരുന്നത്. മോഷ്ടിക്കുന്ന വാഹനങ്ങളുടെ യന്ത്രഭാഗങ്ങൾ സ്ക്രാപ് യാർഡുകൾക്ക് വിൽക്കുകയാണ് പതിവ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx