നിയന്ത്രണങ്ങൾ ശക്തം; കുവൈത്തിലേക്ക് മയക്കുമരുന്ന് വസ്തുക്കൾ പ്രവേശിക്കുന്നത് തടയാൻ അധികൃതർ

കുവൈത്തിലേക്ക് മയക്കുമരുന്ന് വസ്തുക്കൾ പ്രവേശിക്കുന്നത് തടയാൻ നിലവിലുള്ള നിയന്ത്രണങ്ങൾ ശക്തമാക്കിയതായി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അധികൃതർ വ്യക്തമാക്കി.അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് പുറത്തിറ ക്കിയ പ്രസ്ഥാവനയിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാഗമായി,രാജ്യത്തെ വിമാന താവളങ്ങളിലും അതിർത്തി ചെക്ക് പോയിന്റ്റുകളിലും പരിശോധന കർശനമാക്കി.രാജ്യത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷക്ക് ഭീഷണിയായേക്കാവുന്ന സംശയകരമായ എന്തും പിടിച്ചെടുക്കുന്നതിനു കസ്റ്റംസ് അധികൃതർ പ്രതിജ്ഞബദ്ധരാണെന്നും അധികൃതർ അറിയിച്ചു. മയക്ക് മരുന്ന് കടത്തും ഉപയോഗവും സമൂഹത്തിൽ ഉയർത്തുന്ന വെല്ലുവിളികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധത അധികൃതർ ആവർത്തിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Related Posts

Leave a Reply

Your email address will not be published. Required fields are marked *