കുവൈത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയ എക്‌സിറ്റ് പെർമിറ്റ് നിയമം ജൂലായ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരാനിരിക്കെ ഇത് വരെയായി ഇരുപത്തി ഒന്നായിരത്തി തൊള്ളായിരത്തോളം പേർക്ക് ഇവ അനുവദിച്ചച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു..വിജ്ഞാപനം പ്രാബല്യത്തിൽ വരുന്നതോടെ അടുത്ത രണ്ട് ദിവസങ്ങൾ ക്കകം ഈ സംഖ്യ ഇരട്ടിയിൽ അധികം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദേശ പ്രകാരം ഈ മാസം 12 നാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ തൊഴിലുടമയിൽ നിന്ന് അനുമതി നേടണമെന്നാണ് ഉത്തരവ്. ഇതിനായി തൊഴിലാളികൾ സാഹൽ ആപ്പ് വഴി അപേക്ഷ സമർപ്പിക്കുകയും അപേക്ഷക്ക് തൊഴിലുടമ അംഗീകാരം നൽകുകയും വേണം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx